രാജകുമാരിയെ സ്ഥാനാര്‍ഥിയാക്കിയ തായ് പാര്‍ട്ടിയെ നിരോധിച്ചു

ബാങ്കോക്ക്: മാര്‍ച്ച് 24നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉബോല്‍രത്‌ന രാജകുമാരിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ച പ്രതിപക്ഷ തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയെ തായ്‌ലന്‍ഡിലെ ഭരണഘടനാ കോടതി നിരോധിച്ചു. കോടതിവിധി തെരഞ്ഞെ ടുപ്പില്‍ പട്ടാള ഭരണകൂടത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കു ന്നതാണ്. മഹാ വജ്രലോംഗ്‌കോണ്‍ രാജാവിന്റെ മൂത്ത സഹോദരി യാണ് ഉബോല്‍രത്‌ന. ഇവരെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ രാജാവ് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് തായ് രക്ഷാ പാര്‍ട്ടി രാജകുമാരിയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് അറിയിച്ചു. രാജകുമാരിയുടെ നാമനിര്‍ദേശം തെരഞ്ഞെടുപ്പു കമ്മീഷനും തള്ളിയിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ താക്‌സിന്‍, യിംഗ്‌ലക് ഷിനവത്ര കുടുംബത്തെ പിന്തുണയ്ക്കുന്ന തായ് രക്ഷാ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കാനാണ് രാജകുമാരിയെ സ്ഥാനാര്‍ഥിയാക്കാന്‍ നോക്കിയത്. പ്രധാനമന്ത്രിയും പട്ടാളമേധാവിയുമായ പ്രയുത് ചാന്‍ ഒ ചയുടെ സാധ്യതകള്‍ക്ക് രാജകുമാരി മങ്ങലേല്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഈ പാര്‍ട്ടി തന്നെ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രയുതിന് അനുകൂലമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍