തെരഞ്ഞെടുപ്പ് ചെലവ് കര്‍ശന നിരീക്ഷണത്തില്‍; പ്രചാരണ ഉപാധികളുടെ നിരക്ക് നിശ്ചയിച്ചു

കോഴിക്കോട്: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിര്‍ണയിക്കുന്നതിനുജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന പ്രചാരണ ഉപാധികളുടെ നിരക്കുകള്‍ യോഗത്തില്‍ നിശ്ചയിച്ചു. നോഡല്‍ ഓഫീസറായ കളക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രാജന്‍ നിരക്കുകള്‍ സംബന്ധിച്ചുള്ള വിശദീകരണം നടത്തി. ഒരു സ്ഥാനാര്‍ഥിക്ക് ലോകസഭാ മണ്ഡലത്തില്‍ ചെലവാക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരവ്‌ചെലവ് കണക്കുകള്‍ക്ക് മാത്രമായി സ്ഥാനാര്‍സ്ഥി പ്രത്യേകം ബാങ്ക് എക്കൗണ്ട് ആരംഭിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഈ എക്കൗണ്ടിലൂടെ മാത്രമായിരിക്കണം. 10,000 രൂപയില്‍ അധികം വരുന്ന പണമിടപാടുകള്‍ ചെക്ക്/ഡ്രാഫ്റ്റ്/എക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവയിലൂടെ മാത്രമായിരിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍