പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍കൂടി കസ്റ്റഡിയില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാളെകൂടി അന്വേഷണ സംഘം പിടികൂടി. കല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്‌ലാലിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരം കൈമാറിയത് രഞ്ജിത്ത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. രഞ്ജിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസില്‍ മുഖ്യപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞമാസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍