പുതുവൈപ്പ് എല്‍പിജി സംഭരണ കേന്ദ്രം: നിര്‍മാണം തെരഞ്ഞെടുപ്പിനു ശേഷം പുനരാരംഭിക്കും

വൈപ്പിന്‍: സമരസമിതി നേതാക്ക യും പ്രധാന പ്രവര്‍ത്തകരെയും മുന്‍കരുതല്‍ അറസ്റ്റ് നടത്തി പുതുവൈപ്പിലെ നിര്‍ദിഷ്ട എല്‍പി ജി സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം. നിര്‍മാണത്തിനുള്ള യന്ത്രസാമഗ്രികളും മറ്റും എത്തി ക്കുകയെന്ന കടമ്പ കടക്കാനാണ് മുന്‍കരുതല്‍ അറസ്റ്റ്. ഇതിന്റെ ഭാഗമായി രഹസ്യ പോലീസ് വിഭാഗം സമരസമിതി നേതാക്കളു ടെയും പ്രധാന പ്രവര്‍ത്തകരുടെയും പേരു വിവരങ്ങളും സ്ഥലവു മെല്ലാം ശേഖരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതായാണ് അറിവ്. നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ ധാരാളം യന്ത്രസാമഗ്രികള്‍ സ്ഥലത്തെത്തിക്കേണ്ടതുണ്ട്. ഇത് സ്ഥലത്തെത്തിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് സമരക്കാരുടെ മുന്നറിയിപ്പുള്ളതാണ്. പഴയപോലെ ഇനിയും സംഘര്‍ഷമുണ്ടായാല്‍ പദ്ധതി പ്രദേശത്ത് 144 പ്രഖ്യാപി ക്കുകയും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് ജയിലിലടയ്ക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേസുകള്‍ പെരുകുന്നതോടെ ആളുകള്‍ സമരത്തില്‍നിന്നു പിന്‍മാറുമെന്നാണ് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിക്കുന്നവരുടെ വിശ്വാസം. ആദ്യഘട്ട സമരത്തെത്തുടര്‍ന്ന് കേസില്‍പ്പെട്ട പലര്‍ക്കും ജോലി സംബന്ധമായി ആവശ്യം വരുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് നല്‍കുന്നില്ല. ഇതിനാല്‍ പലര്‍ക്കും തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം പുതുവൈപ്പ് മേഖലയിലുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടയിലാണ് വന്‍ സന്നാഹങ്ങള്‍ ഒരുക്കി ഐഒസി വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍