ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ സ്ഥാനമൊഴിയുന്നു

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍ പ്രൊമോട്ടറായ നരേഷ് ഗോയല്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെറ്റ് എയര്‍വേസിനെ ഇത്തിഹാദ് എയര്‍വേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമാണു രാജി. നിലവില്‍ ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരികള്‍ കൈവശമുള്ള ഇത്തിഹാദ് അത് 49 ശതമാനമാക്കി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ഇടപാട് പൂര്‍ത്തിയായാല്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടറായ നരേഷ് ഗോയലിന്റെ കൈവശമുള്ള ഭൂരിപക്ഷ ഓഹരി ഇല്ലാതാകും. ഗോയലിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റി ഏറ്റെടുക്കാനാണ് യുഎഇ ആസ്ഥാനമായുള്ള ഇത്തിഹാദിന്റെ ശ്രമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍