യാസിന്‍ മാലിക്കിനെതിരെ കേസെടുത്തു; ജമ്മു ജയിലിലേക്ക് മാറ്റി

ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി കേസെടുത്തു. ഇദ്ദേഹത്തെ ജമ്മു ജയിലിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 22 ന് രാത്രിയോടെയാണ് പോലീസ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) ചെയര്‍മാന്‍ മാലിക്കിനെ വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ ഡോ. റുബിയ സെയ്ദിനെ തട്ടിക്കൊണ്ടുപോയതിനും ശ്രീനഗറില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലും മാലിക് പ്രതിയാണ്. കഴിഞ്ഞ 29 വര്‍ഷമായി കേസ് അനിശ്ചിതമായി നീണ്ടുപോകുകയാണ്.പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് മാലിക് ഉള്‍പ്പെടെ വിഘടനവാദി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ സര്‍ക്കാര്‍ എടുത്തുകളയുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍