മീര വാസുദേവ് വീണ്ടും അമ്മ വേഷത്തില്‍

 മീര വാസുദേവ് 50 വയസുള്ള തൃശൂര്‍കാരിയുടെ വേഷത്തി ലെ ത്തുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ എന്ന ചിത്രത്തിലാണ് മീര വ്യത്യസ്ത വേഷത്തിലെത്തുന്നത്. തന്‍മാത്ര എന്ന മോഹന്‍ലാല്‍ ബ്ലെസി കൂട്ടുകെട്ട് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക യായി അഭിനയിച്ച് മലയാളി യുടെ മനസില്‍ ഇടം നേടിയ നടിയാണ് മീര. അടുത്തിടെ ജയംരവി നായകനായ അടങ്കമാറു എന്ന ചിത്രത്തിലും മീര പ്രധാനപ്പെട്ടൊ രുവേഷം ചെയ്തിരുന്നു. മലയാളത്തില്‍ തുടക്കംമുതലേ മുതിര്‍ന്ന വേഷങ്ങളാണ് മീരയ്ക്ക് ലഭിച്ചിട്ടുള്ളത്. ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയില്‍ ശ്രീനിവാസന്റെ ഭാര്യയുടെ വേഷത്തിലും മീര എത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍