ലാല്‍ജോസ് ചിത്രത്തില്‍ ബിജു മേനോനും നിമിഷ സജയനും

തട്ടിന്‍പ്പുറത്ത് അച്യുതനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിതെന്ന് അറിയുന്നത്. നവാഗതനായ പ്രഗീഷ് പി.ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്. കുമാര്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും അജയന്‍ മങ്ങാട് കലാസംവിധാനവും നിര്‍വ്വഹിക്കും. എല്‍ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാര്‍. മാര്‍ച്ച് ആദ്യ ആഴ്ച തലശ്ശേരിയില്‍ ചിത്രീകരണം ആരംഭിക്കും. കണ്ണൂര്‍ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അമേച്വര്‍ നാടക പ്രവര്‍ത്തകരും പുതുമുഖങ്ങളും ഉണ്ടാകും. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി, 'വെള്ളിമൂങ്ങ'യ്ക്കു ശേഷം സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന 'ആദ്യരാത്രി'എന്നിവയാണ് ബിജു മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ചോലയാണ് നിമിഷയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. 15 വയസുള്ള ജാനു എന്ന സ്‌കൂള്‍ കുട്ടിയായാണ് നിമിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജോജുവും പുതുമുഖം അഖിലുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍