സ്ഥാനാര്‍ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാ നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എംഎല്‍എ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. 
ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മന്‍ ചാണ്ടിയുടെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെ എന്ന് ധാരണയായിരുന്നു. ഇതിനു, പിന്നാലെയാണ് മത്സരിക്കില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചത്. നേരത്തെ, വി.എം.സുധീരന്‍, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയ നേതാക്കളെല്ലാം മത്സര രംഗത്തേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ഇതില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയതോടെ കണ്ണൂരില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് സുധാകരന്‍ വ്യക്തമാ ക്കി. ഡല്‍ഹിയില്‍ സംഘടനാ ചുമതലകള്‍ ഏകോപിപ്പിക്കുന്ന തിരക്കുകള്‍ പരിഗണിച്ച് കെ.സി വേണുഗോപാല്‍ മത്സരിക്കേ ണ്ടതില്ലെന്ന് കാര്യം അംഗീകരിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നായിരുന്നു സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന്റെ ആകെ അഭിപ്രായം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍