പരീക്ഷയെ നേരിടാന്‍ കൗണ്‍സലിംഗ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍: പരീക്ഷാക്കാലം വിദ്യാര്‍ഥികള്‍ക്കെന്നും ആവലാതികളുടെയും പിരിമുറുക്കത്തിന്റെയും കാലഘട്ടം കൂടിയാണ്. പരീക്ഷാ കാലത്തെ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും പരീക്ഷയെ ധൈര്യപൂര്‍വം നേരിടുന്നതിനു പിന്തുണ നല്‍കുകയും ചെയ്യുന്നതിനു സധൈര്യം പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണു കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സയന്‍സ് പാര്‍ക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച സാഹചര്യത്തിലാണ് ഒരു ഫോണ്‍ കോളില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും കൗണ്‍സിലറുമായ എം.വി. സതീഷിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച കൗണ്‍സിലര്‍മാരുടെ ഒരു സംഘത്തെത്തന്നെയാണു വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. രാവിലെ 6.30 മുതല്‍ 8.30 വരെയും വൈകുന്നേരം 5.30 മുതല്‍ 8.30 വരെയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇവരെ വിളിക്കാം. വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും മറ്റും കൗണ്‍സലിംഗ് നല്‍കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് 9495369472 (എം.വി. സതീഷ്), 9544741525 (ശ്യാമിലി, കണ്ണാടിപറമ്പ), 9496360562 (രാധകൃഷ്ണന്‍ ശ്രീകണ്ഠപുരം), 8861865996 (ശ്രീജേഷ് തലശേരി), 8547371328 (പി.വിയാന) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നിലവില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് പാര്‍ക്കില്‍ നടന്നുവരുന്ന കൗണ്‍സലിംഗിനു പുറമെയാണു ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍