സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നു

കോഴിക്കോട്: വനിതാദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നു. നാളെ രാവിലെ ഒമ്പതിന് ഐഎംഎ ഹാളിലാണ് പരിപാടി. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജില്ലയിലെ 20ഓളം സൈനികരുടെ അമ്മമാരെയും ഭാര്യമാരെയും പെണ്‍മക്കളെയുമാണ് ആദരിക്കുക. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ വിഘ്‌നേശ്വരി മുഖ്യാതിഥിയായിരിക്കും. സ്ത്രീകളുടെ ഉന്നമനത്തിനായി രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ പഠന ക്ലാസുകളും നടക്കും. ഇന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും രക്തദാനം നടത്തുമെന്നും വൈകുന്നേരം ബീച്ച് പരിസരത്ത് നടക്കുന്ന മാരത്തണില്‍ ഐഎംഎ വനിതാ വിഭാഗം പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മൂന്നുമുതല്‍ ഒരാഴ്ചത്തെ പരിപാടികളാണ് ഐഎംഎ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.പി.എന്‍. മിനി, ഡോ.കെ. സന്ധ്യ കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍