വനിതകളുടെ ശബ്ദമാണ് വനിതാ കമ്മീഷന്‍: ഷാഹിദ കമാല്‍

അടൂര്‍: സംസ്ഥാനത്തെ വനിതകളെ ചൂഷണം,അനീതി, അക്രമം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്ന ശബ്ദമാണ് വനിതാ കമ്മീഷന്റെതെന്ന് മെംബര്‍ ഡോ. ഷാഹിദാ കമാല്‍. സംസ്ഥാന വനിതാ കമ്മീഷന്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭി മുഖ്യത്തില്‍ സംഘടിപ്പിച്ച ജാഗ്രത സദസില്‍ പ്രസംഗിക്കുകയായിരുന്നു ഷാഹിദ. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടും ബങ്ങളിലേക്ക് മാറിയതോടെ ഗാര്‍ഹിക പീഡനങ്ങളും വര്‍ധിച്ചു. കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ അമ്പതു ശതമാനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ നീതി നടപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വിദ്യാഭ്യാസവും ജിവിതത്തെക്കുറിച്ചുളള സാമാന്യ ബോധവും ഇല്ലാത്തതാണ് മിക്ക കുടുംബബന്ധങ്ങളും ശിഥിലമാകുന്നതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലാക്കിലെ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ പറഞ്ഞു. സെമിനാറില്‍ കെ.വി.ഉഷാകുമാരി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാക്യഷ്ണന്‍ ,ജോയിന്റ് ബിഡിഒ ശശികുമാര്‍, ജനപ്രതിനിധികളായ ചന്ദ്രമതി, ആശ, സോമരാജന്‍, മായ, വനിതാ ക്ഷേമ ഓഫീസര്‍ കെ. ശ്രീലതാകുമാരി, അങ്കണവാടി ,ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍