നടിയെ ആക്രമിച്ച കേസ്: പ്രാഥമിക വാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ തുടങ്ങി. പ്രാഥമിക വാദം കേള്‍ക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. ഹൈക്കോടതി വിധിയനുസരിച്ച് വനിത ജഡ്ജി അധ്യക്ഷയായ സിബിഐ കോടതിയാണ് കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ യുവ നടി ആക്രമണത്തിനിരയായത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം നടിയുടെ വാഹനം ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. നടന്‍ ദിലീപും പള്‍സര്‍ സുനിയുമടക്കം കേസില്‍ 11 പ്രതികളുണ്ട്. ഇന്‍ബോക്‌സിനു വിരാമമിടാന്‍ ഗൂഗിള്‍ മുംബൈ: ഗൂഗിളിന്റെ ഇമെയില്‍ ആപ്പായ ഇന്‍ബോക്‌സ് വിസ്മൃതിയിലേക്ക്. 13 ദിവസത്തിനുള്ളില്‍ ഇന്‍ബോക്‌സ് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍