കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ പത്തു ദിവസത്തിനകം തുറക്കും

കൊണ്ടോട്ടി: കരിപ്പൂരില്‍ കഴിഞ്ഞ മാസം 22ന് ഉദ്ഘാടനം ചെയ്ത പുതിയ ടെര്‍മിനല്‍ പത്തു ദിവസത്തിനകം യാത്രക്കാര്‍ക്കു തുറന്നു കൊടുക്കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ടെര്‍മിനലിലേക്കു ക്രമീകരിച്ചു വരികയാണ്.
ഇതോടെ നിലവിലുള്ള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്നത്. ര
ണ്ടു എയ്‌റോ ബ്രിഡ്ജുകള്‍, രണ്ട് എസ്‌കലേറ്റുകള്‍, മൂന്ന് ലിഫ്റ്റുകള്‍, 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ തുടങ്ങിയവ പുതിയ ടെര്‍മിനലിലുണ്ട്.
ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ടെര്‍മിനലില്‍ കഴിയും. ഇതോടെ വിമാനമിറങ്ങുന്ന യാത്രക്കാരനു വേഗത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കും.
ട്രാന്‍സിറ്റ് ലോഞ്ചും പ്രാര്‍ഥനാ ഹാളും ഡ്യൂട്ടീ ഫ്രീ ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്. 121.18 കോടി രൂപ ചെലവിലാണ് കെട്ടിടവും മറ്റു സൗകര്യങ്ങളും ടെര്‍മിനലിനുളളില്‍ ഒരുക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍