വനിതാ ചിറകിലേറി' എയര്‍ ഇന്ത്യ

 കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തില്‍ 'വനിതാ ചിറകിലേറി' എയര്‍ ഇന്ത്യ വിമാനങ്ങള്‍. 12 അന്താരാഷ്ട്ര സര്‍വീസുകളുടെയും 40 ആഭ്യന്തര സര്‍വീസുകളുടെയും പൂര്‍ണ നിയന്ത്രണം സ്ത്രീകള്‍ക്ക് നല്‍കി. പൂര്‍ണമായും വനിതാ ക്രൂവുമായാണ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുക. ഡല്‍ഹിസിഡ്‌നി, മുംബൈലണ്ടന്‍, ഡല്‍ഹിറോം, ഡല്‍ഹിലണ്ടന്‍, മുംബൈഡല്‍ഹിഷാംഗായി, ഡല്‍ഹിപാരീസ്, മുംബൈന്യൂആര്‍ക്ക്, മുംബൈന്യൂയോര്‍ക്ക്, ഡല്‍ഹിന്യൂയോര്‍ക്ക്, ഡല്‍ഹിവാഷിംഗ്ടണ്‍, ഡല്‍ഹിഷിക്കാഗോ, ഡല്‍ഹിസാന്‍ഫ്രാന്‍സിസ്‌കോ എന്നിവയാണ് പൂര്‍ണമായും വനിതാ ക്രൂ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍. വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ കേന്ദ്രങ്ങള്‍ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍