കാഴ്ച മൂടി മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കടുത്ത മൂടല്‍മഞ്ഞില്‍ താളം തെറ്റി ഡല്‍ഹിയിലെ വിമാന സര്‍വീസുകള്‍. ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ ഗതിമാറ്റി വിട്ടതായി രാജ്യാന്തര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയും മൂടല്‍മഞ്ഞുമൂലം നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് തടസപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട ഒമ്പതു ആഭ്യന്തര വിമാനങ്ങളുടെ ഒരു അന്താരാഷ്ട്ര വിമാനവും ഇന്നലെ വഴിതിരിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. കുറഞ്ഞതു 125 മീറ്ററെങ്കിലും റണ്‍വേ കാഴ്ചയുണ്ടെങ്കില്‍ മാത്രമാണു ഡല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍