ബ്രെക്‌സിറ്റ്: മേയെ വിമര്‍ശിച്ചു ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി തിരിച്ചടി നേരി ടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെ രേസാ മേയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി ഡോ ണള്‍ഡ് ട്രംപ്. ബ്രെക്‌സിറ്റ് ബ്രി ട്ടനില്‍ ഭിന്നത വിതച്ചിരി ക്കുക യാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള വേര്‍പിരിയല്‍ പ്രശ്‌നം ഇതിലും നന്നായി കൂടിയാലോചനയിലൂടെ പരിഹരിക്കാമായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം വീണ്ടും ഹിതപ രിശോധന നടത്തുന്നത് അനുചിതമാവുമെന്നും അഭിപ്രായ പ്പെട്ടു. ബുധനാഴ്ചത്തെ വോട്ടെടുപ്പില്‍ കരാര്‍ കൂടാതെ ബ്രെക്‌സിറ്റ് നടപ്പാക്ക ണമെന്ന നിര്‍ദേശം ബ്രിട്ടീഷ് എംപിമാര്‍ തള്ളി. ഇതെത്തുടര്‍ന്ന് ബ്രെക്‌സിറ്റ് നീട്ടിവയ്ക്കുന്നതു സംബന്ധിച്ച വോട്ടെടുപ്പ് ഇന്നലെ നടത്തി. രണ്ടാമതും ഹിതപരിശോധന നടത്തണമെന്നത് ഉള്‍പ്പെടെ നാലു ഭേദഗതികളിലും വോട്ടെടുപ്പു നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കി. രണ്ടാം ഹിതപരിശോധനാ നിര്‍ദേശം 85ന് എതിരേ 334 വോ ട്ടുകള്‍ക്ക് തള്ളപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍