പാക് മണ്ണില്‍ ഭീകര സംഘടനകള്‍ക്ക് സ്ഥാനമില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ മണ്ണില്‍ ഒരു ഭീകര സംഘടനയേയും വളരാന്‍ അനുവ ദിക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഒരു തീവ്രവാദ സംഘടനയെയും അനുവ ദിക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞു. പാക് മണ്ണില്‍ ഒരു ഭീകര സംഘടനയേയും വെച്ചുപൊറു പ്പിക്കില്ലെന്നു പറഞ്ഞ ഇമ്രാന്‍ ഇനി പുതിയ യുഗമാണ് വരാനിരിക്കുന്നതെന്നും സൂചിപ്പിച്ചു.ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് പാക് പ്രധാനമന്ത്രിഭീകര സംഘടനകളെ പാക്കിസ്ഥാനില്‍ നിന്ന് തുടച്ചു നീക്കുമെന്ന് വ്യക്തമാക്കിയത്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഭീകര സംഘടനകള്‍ക്കെതിരെ നടപടിക്ക് പാകിസ്ഥാനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍