കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മലയോരത്തേക്കു രാത്രികാല ബസ് സര്‍വീസ്

ആലക്കോട്: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആലക്കോട് തേര്‍ത്തല്ലിചെറുപുഴ വഴി പരപ്പയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദ്ദി എക്‌സ്പ്രസ്, ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനുകള്‍ കണ്ണൂരില്‍ എത്തുമ്പോഴാണു ബസുകള്‍ പുറപ്പെടുന്നത്. പൊന്‍കുന്നത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ടു 2.10ന് കോട്ടയം, 5.45ന് തൃശൂര്‍, 9.30ന് കോഴിക്കോടെത്തുന്ന ബസ് രാത്രി 11.45ന് കണ്ണൂരിലെത്തും. തുടര്‍ന്നു രാത്രി 12.05ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരപ്പയിലേക്കു സര്‍വീസ് നടത്തും. 1.15ന് ആലക്കോടെത്തുന്ന ബസ്, തേര്‍ത്തല്ലി, ചെറുപുഴ, ചിറ്റാരിക്കാല്‍, ഭീമനടി, വെള്ളരിക്കുണ്ട് വഴി പുലര്‍ച്ചെ 2.30ന് പരപ്പയില്‍ എത്തുന്ന രീതിയിലാണു സര്‍വീസ്. മലയോര പാസഞ്ചേഴ്‌സ് അസോസിയേ ഷന്‍ കണ്‍വീനര്‍ എം.വി.രാജു കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ.രാജന്‍ മുഖേന കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ക്കു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണു ബസ് അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍