ഏപ്രില്‍ മുതല്‍ കൊച്ചി- മസ്‌കറ്റ് ഇന്‍ഡിഗോ സര്‍വീസില്ല

നെടുമ്പാശേരി: കൊച്ചി - മസ്‌കറ്റ് സര്‍വീസ് ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ഏപ്രില്‍ ഒന്ന് മുതല്‍ നിറുത്തലാക്കും. രാജ്യത്തെ 47 വിമാ ന സര്‍വീസുകള്‍ റദ്ദാക്കു ന്നതിന്റെ ഭാഗമായാണിത്. മസ്‌കറ്റില്‍ നിന്ന് കൊച്ചിയി ലേ ക്കും തിരിച്ചും ടിക്കറ്റ് എടുത്തിട്ടു ള്ളവര്‍ക്ക് വിമാനക്കമ്ബനി പണം മടക്കി നല്‍കുകയാണ്. പറക്കലിനിടെ എന്‍ജിന്‍ തകരാറുണ്ടാകാന്‍ സാദ്ധ്യതയുള്ള വിമാന ങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിക്കണമെന്ന വ്യോമയാന ഡയറ ക്ടര്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഒരു ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കി യിരുന്നു. തുടര്‍ന്ന് എയര്‍ബസ് എ 320 നിയോ വിമാനങ്ങളില്‍ പരിശോധന വേണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന സര്‍വീസായിരുന്നു ഇന്‍ഡിഗോയുടേത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍