ബോയിംഗ് നിലത്തിറക്കാന്‍ തീരുമാനിച്ചു; പരിശോധിച്ചിട്ട് പറന്നാല്‍ മതിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഒടുവില്‍ യുഎസും ബോയിംഗ് 737 മാക്‌സ് വിമാ നങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാര്‍ തീരുമാനിച്ചു. മാക്‌സ് 8 , മാക്‌സ് 9 മോഡലുക ളില്‍പ്പെട്ട എല്ലാ വിമാനങ്ങളും പരിശോധനയ്ക്കായി അടിയ ന്തിരമായി നിലത്തിറക്കാന്‍ യുസ് ഉത്തരവിട്ടു. വിമാന ങ്ങ ളുടെ സുരക്ഷ സംബന്ധിച്ച് അടിയന്തരമായി മറുപടി നല്‍കണമെന്ന് കമ്പനിയോട് ആവശ്യ പ്പെടുകയും ചെയ്തു. ബോയിംഗ് 737 മാക്‌സ് 8 , മാക്‌സ് 9 വിമാനങ്ങ ളെല്ലാം അടിയന്തരമായി നിലത്തിറക്കാന്‍ ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് പൗരന്‍ മാരുടെ ഉള്‍പ്പെടെ എല്ലാ ആളുകളുടെയും സുരക്ഷയാണ് തങ്ങളുടെ പ്രധാനപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ആഡിസ് അബാ ബയിലെ അപകടസ്ഥലത്തുനിന്നും ലഭിച്ച പുതിയ തെളിവു കളു ടേയും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി യെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.157 പേര്‍ മരിച്ച എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ അപകടത്തി ല്‍പ്പെട്ട 737 മാക്‌സ് 8 മോഡല്‍ വിമാനങ്ങള്‍ക്കെതിരെ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടും യുഎസും ജപ്പാനും ഈ വിമാനങ്ങള്‍ പറക്കാന്‍ സുരക്ഷിതമാണെന്ന അഭിപ്രായ ത്തിലായിരുന്നു. സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ബോംയിംഗ് കമ്പനി മേധാവി ഡെന്നിസ് മ്യൂളന്‍ബര്‍ഗുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നതോടെയാണ് ട്രംപ് ബോയിംഗ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഈ മോഡല്‍ വിമാനങ്ങള്‍ പറത്തുന്നത് നിര്‍ത്തിവച്ചിരുന്നു. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂ സിലാന്‍ഡ്, മലേഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു. ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ തന്നെ വിമാന ങ്ങള്‍ നിലത്തിറക്കിയിരുന്നു. ഈ മോഡലില്‍പ്പെട്ട 350 വിമാനങ്ങള്‍ ലോകവ്യാപകമായി ഉപയോഗത്തിലുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടും ഇപ്പോള്‍ നിലത്തിറക്കി യിരിക്കുകയാണ്. 2017ല്‍ പുറത്തിറക്കിയ 737 മാക്‌സ് 8 മോഡല്‍ വിമാനം മാസങ്ങള്‍ക്കിടെ രണ്ടു തവണ തകര്‍ന്നു. ഞായറാഴ്ചത്തെ എത്യോപ്യന്‍ ദുരന്തത്തിനു പുറമേ ഒ ക്‌ടോബറില്‍ ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ ഈ മോഡല്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചിരുന്നു. 737 മാക്‌സ് 8 മോഡലില്‍പ്പെട്ട 5000 വിമാന ങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ബോയിംഗ് കന്പനിക്കു ലഭിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കമ്പനിക്കു ലഭിച്ച ഓര്‍ഡറിനെ ബാധിച്ചേക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍