എടിഎം കാര്‍ഡ് തട്ടിപ്പ് തടയാന്‍ ബാങ്കിംഗ് ആപ്പുകള്‍

കോഴിക്കോട് : സംസ്ഥാന ത്തിനകത്തും പുറത്തുമായുള്ള എടിഎം തട്ടിപ്പ് തടയുന്ന തിനുള്ള സൗകര്യവുമായി ബാങ്കിംഗ് ആപ്പുകള്‍.എചിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടു ത്തുന്നത് വര്‍ധിക്കുന്ന സാഹ ചര്യത്തിലാണ് പുതിയ ആപ്പ് ഒരുക്കിയത്. തട്ടിപ്പുകള്‍ തടയാന്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗത്തിനു ശേഷം ഡിസേബിള്‍ ചെയ്യുവാനുള്ള സൗകര്യമാണ് ലഭ്യമാക്കിയത്. ബാങ്കുകളുടെ ആപ്ലിക്കേഷന്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും ,താല്‍ക്കാലികമായി നിര്‍വെക്കുവാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനില്‍ സര്‍വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ നിന്ന് എ ടി എം ഓപ്ഷന്‍ തെരഞ്ഞെടുക്കുക.തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമല്ലാത്ത എല്ലാ ഓപ്ഷനും പ്രവര്‍ത്തന രഹിതമാക്കാന്‍ (ഡിസ് ഏബിള്‍) സാധിക്കും. കാര്‍ഡ് സൈ്വപ്പ് ചെയ്തുള്ള ട്രാന്‍സാക്ഷന്‍ ഇ കൊമേഴ്‌സ് ട്രാന്‍സാക്ഷന്‍ ,ജോമസ്റ്റിക് യൂസേജ് ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാം. പ്രസ്തുത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ഈ രീതിയില്‍ ഉപയോഗത്തിനു ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിര്‍ത്തിവെച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. എടിഎം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായതോടുകൂടിയാണ് ഉപയോക്താക്കള്‍ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി സംസ്ഥാന പോലീസാണ് പുതിയ സൗകര്യം ഒരുക്കിയ വിവരം പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാനാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍