മലയാളികളില്‍ നന്ദി എന്ന വികാരം കുറയുന്നു: ടി.പദ്മനാഭന്‍

കണ്ണൂര്‍: മലയാളികളില്‍ നന്ദി എന്ന വികാരം കുറഞ്ഞുവരികയാണെന്നും വളരെ വേഗത്തില്‍ ഇന്നലെകളെക്കുറിച്ച് മറക്കുകയാണെന്നും കഥാകൃത്ത് ടി.പദ്മനാഭന്‍. ഗ്രന്ഥാലോകം മാസികയുടെ എഴുപതാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ വായിപ്പിക്കാനും ബോധവത്കരിക്കാനും വേണ്ടി മാത്രമായിരുന്നില്ല സ്വാതന്ത്ര്യസമര രംഗത്തേക്ക് യുവാക്കളെ ആകര്‍ഷിക്കലും ആദ്യകാല വായനശാലകളുടെ ദൗത്യമായിരുന്നു. നേരത്തെയുണ്ടായിരുന്ന നിരവധി ഗ്രന്ഥശാലകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം അന്ന് ബീഡി നെയ്ത്ത് തൊഴിലാളികളായിരുന്നു ഇത്തരം വായനശാലകളുടെ പിന്നിലെന്നും ടി. പദ്മനാഭന്‍ പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗ്രന്ഥാലോകത്തിന്റെ വെബ്‌സൈറ്റ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും എ പ്ലസ് ഗ്രന്ഥശാലകളുടെ സംഗമവും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍