ജനമൈത്രിയില്‍ സൈജു കുറുപ്പും തരികിട സാബുവും നായകന്മാര്‍


നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജനമൈത്രിയില്‍ സൈജു കുറുപ്പും തരികിട സാബുവും നായകന്മാര്‍.മാതൃക പോലീസ്റ്റേഷന്‍ എന്ന പേരാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ജൂണിനുശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.ഇര്‍ഷാദാണ് മറ്റൊരു താരം.ജനമൈത്രി പൊലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് കഥ.കള്ളന്റെ വേഷമാണ് സൈജു കുറുപ്പിന്. പൊലീസ് വേഷത്തില്‍ തരികിട സാബുവും ഡിവൈ എസ്.പിയുടെ വേഷത്തില്‍ ഇര്‍ഷാദും എത്തുന്നു. അലമാര,ആന്‍ മരിയ കലിപ്പിലാണ് എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ജോണ്‍. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ മ യൗ എന്ന ചിത്രത്തിനുശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടില്‍ ആന്റണി വര്‍ഗീസിനോടൊപ്പം പ്രധാന വേഷം അവതരിപ്പിക്കുന്നത് സാബുവാണ്. നേരത്തെ വിനായകന് നീക്കിവച്ചിരുന്ന വേഷമാണിത്. അമിതപ്രതിഫലം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിനായകനുപകരം സാബുവിനെ ലിജോ കാസ്റ്റ് ചെയ്തതെന്നാണ് വാര്‍ത്തകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍