സി.പി.എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി. എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊന്നാനി മണ്ഡലത്തില്‍ പി.വി അന്‍വര്‍ സി.പി.എം സ്ഥാനാര്‍ഥിയാകും.സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു രാവിലെ വാര്‍ത്താ സമ്മേള നത്തി ലാണ് ഔദ്യോഗികമായി പട്ടിക പ്രഖ്യാപിച്ചത്. കാസര്‍കോട് കെ.പി സതീഷ് ചന്ദ്രനും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി.ജയരാജനും മത്സരിക്കും. കോഴിക്കോട് എ.പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും പാലക്കാട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും രംഗത്തിറങ്ങും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനെയും കോട്ടയത്ത് വി.എന്‍ വാസവനേയും എറണാകുളത്ത് പി.രാജീവിനെയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെ പരീക്ഷിക്കുമ്പോള്‍ ആലപ്പുഴ മണ്ഡലം തിരിച്ച് പിടിക്കാന്‍ എ.എം ആരിഫിനാണ് സി.പി.എം ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്ത് കെ.എന്‍ ബാലഗോപാലും ആറ്റിങ്ങല്‍ എ.സമ്പത്തും പോരിനിറങ്ങും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍