വോട്ടര്‍ സഹായവിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിനും ജില്ലയില്‍ വോട്ടര്‍ സഹായവിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. കുടപ്പനക്കുന്ന് കളക്ടറേറ്റിലും ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും വോട്ടര്‍ സഹായവിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കല്‍, പേരുചേര്‍ക്കല്‍, പോളിംഗ് സ്റ്റേഷന്റെ വിവരങ്ങള്‍ തുടങ്ങി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഇവിടെനിന്നും സഹായം ലഭിക്കും.
വോട്ടര്‍ സഹായവിജ്ഞാന കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ ഫോണിലൂടെ ലഭ്യമാകാന്‍ 1950 എന്ന ടോള്‍ഫ്രീ നമ്പരിലും ബന്ധപ്പെടാം.വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും ഈ സേവനങ്ങള്‍ ലഭിക്കും. കൂടാതെ സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷനുള്ളവര്‍ക്ക് ി്‌ുെ.ശി എന്ന വെബ്‌സൈറ്റിലൂടെയും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള അപേക്ഷ നല്‍കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍