കാര്‍ഡ് ഇല്ലാതെയും എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാം; യോനോ കാഷുമായി എസ്ബിഐ

തിരുവനന്തപുരം: കാര്‍ഡില്ലാതെ എടിമ്മുകളിലൂടെ പണം പിന്‍വലിക്കുന്നതിനുള്ള യോനോ കാഷുമായി എസ്ബിഐ. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എസ്ബിഐ. കാര്‍ഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം പിന്‍വലിക്കാം. യോനോ കാഷുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ് എന്നറിയപ്പെടും. സ്‌കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നവെന്നതിനു പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് ഇതിന്റെ പ്രത്യേകത. ഇടപാടുകള്‍ക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിന്‍ തയാറാക്കണം. ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ആറക്കങ്ങളുള്ള റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള യോനോ കാഷ് പോയിന്റ് വഴി പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കും. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകം ഒരുക്കുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ സേവനങ്ങള്‍ വരുംനാളുകളില്‍ യോനോയില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് എസ്ബിഐ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍