എറണാകുളം അങ്കമാലി റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകു റ്റപ്പണികളുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ സ്റ്റേഷനും അങ്കമാലിക്കും ഇടയില്‍ 19 മുതല്‍ അടുത്ത മാസം 25 വരെ ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിക്കും. പൂര്‍ണമായി റദ്ദാക്കുന്ന വ; എറണാ കുളം ഗുരുവായൂര്‍ പാസഞ്ചര്‍ ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ വെള്ളിയാഴ്ചകളില്‍ ഒഴികെ (22, 29, ഏപ്രില്‍ 5, 12, 19) റദ്ദാക്കും. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ഈ മാസം 19 മുതല്‍ അടുത്ത മാസം 25 വരെ വെള്ളിയാഴ്ചകളില്‍ ഒഴികെ (22, 29, ഏപ്രില്‍ 12, 19) റദ്ദാക്കും. പുനഃക്രമീകരിക്കുന്നവ;തിരുവനന്തപുരം മധുര ജംഗ്ഷന്‍ / നിലന്പൂര്‍ അമൃത / രാജ്യറാണി എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം 18 നും അടുത്ത മാസം 24 നുമിടയ്ക്ക് എല്ലാ ദിവസവും രാത്രി ഒമ്പതിനായിരിക്കും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുക (ഒരു മണിക്കൂര്‍ നേരത്തെ). തൃശൂര്‍ വരെ പുതുക്കിയ സമയക്രമത്തിലായിരിക്കും ഓടുക. തൃശൂര്‍ മധുര/നിലമ്പൂര്‍ സാധാരണ സമയപ്രകാരമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. 
നിയന്ത്രണം;ചെന്നൈഎഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ഈ മാസം 19 മുതല്‍ അടുത്ത മാസം 22 വരെ (വെള്ളിയാഴ്ചകളില്‍ ഒഴികെ 22, 29 ഏപ്രില്‍ 5, 12, 19) എറണാകുളം ജംഗ്ഷനില്‍ രണ്ടു മണിക്കൂര്‍ നിറുത്തിയിടും. തുടര്‍ന്ന് എറണാകുളം ജംഗ്ഷന്‍ മുതല്‍ ഗുരുവായൂര്‍ വരെ എറണാകുളം ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയക്രമത്തിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍