കര്‍ഷകര്‍ക്ക് ആശ്വാസം; ജപ്തി നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളും സമ്മതിച്ചു

 തിരുവനന്തപുരം: കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക, കാര്‍ഷി കേതര വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരു മാനമായി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തിലാണ് തീരുമാനം. കര്‍ഷകരുടെ വായ്പക ളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ലെന്നും ഇന്നു ചേര്‍ന്ന ബാങ്കേഴ്‌സ് സമിതി അറിയിച്ചു. ഡിസംബര്‍ 31 വരെയാണ് കര്‍ഷകരുടെ വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് അനുമതിക്കായി സര്‍ക്കാര്‍ ആര്‍ബിഐയെ സമീപിക്കും. വരുന്ന 12 ന് കൃഷി മന്ത്രി ആര്‍ബിഐ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി.സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ബാങ്ക് പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ അറി യിച്ചു. ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുന്നതിനെത്തുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ഷ കരു ടെ വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാ നിച്ചത്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള കുടിശികയ്ക്ക് നല്‍കുന്ന ആനുകൂല്യം രണ്ടുല ക്ഷം രൂപയാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ആനുകൂല്യം 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാക്കും. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് കമ്മീഷന്റെ ആനുകൂല്യം ലഭിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാര്‍ക്ക് 2014 മാര്‍ച്ച് 31 വരെയും മറ്റുജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുമാണ് ആനു കൂല്യം ലഭിച്ചിരുന്നത്. ജപ്തി നടപടികള്‍ക്ക് നേരത്തേ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും പല ബാങ്കുകളും ജപ്തി നടപടികളിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍