കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വൈകിട്ട് അറിയാംഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആവശ്യം ശക്തം

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം. ഇടുക്കി, വയനാട് മണ്ഡലങ്ങള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. മുതിര്‍ന്ന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും സ്ഥാനാര്‍ഥി കളാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഉമ്മന്‍ ചാണ്ടി മത്സരിക്കേണ്ടത് അനിവാര്യമാണെന്നും മൂന്ന് മണ്ഡലങ്ങ ളിലെ ജയസാധ്യത അദ്ദേഹത്തെ ആശ്ര യി ച്ചാണെന്നും നേതാക്കള്‍ ദേശീയ നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് വിവരം. ഇടുക്കി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലൊന്നില്‍ ഉമ്മന്‍ ചാണ്ടി വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. ഇതിനിടെ, സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് ഗ്രൂപ്പ് തര്‍ക്കവും നിലനില്‍ ക്കുന്നുണ്ടെന്നാണ് വിവരം. വയനാട്ടില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ ഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് കെ.പി.അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടി എ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നുമാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. വടകരയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരാണ് അവസാനമായി പരിഗണിക്കുന്നതെന്നാണ് സൂചന. ആലപ്പുഴ, വടകര, വയനാട്, ഇടുക്കി, കാസര്‍ഗോഡ് മണ്ഡലങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് ധാരണയാകാത്തതെന്നാണ് നേതാക്കളോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍