ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ട് അപകടകരം : കോടിയേരി

കൊച്ചി: മുസ്ലിം ലീഗ്എസ്ഡി പി ഐ കൂട്ടുകെട്ട് അപകടകരക രമായ വര്‍ഗീയ കാര്‍ഡ് കളിയെ ന്നു സിപിഎം സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാ ക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തി യെന്ന വാര്‍ത്തകളോടു പ്രതിക രിക്കുകയായിരുന്നു കോടി യേ രി. എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നു ലീഗിന്റെ നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ ചര്‍ച്ച നടന്നെന്ന് എസ്ഡിപിഐ പരസ്യമാക്കി. ചര്‍ച്ച നടത്തിയിട്ടും ഇല്ല എന്നു പറയുന്നതു വസ്തുത കള്‍ മറച്ചുവെയ്ക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കമാണ്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കുക എന്നതാ ണ് എസ്ഡിപിഐയും ലീഗും തമ്മിലുണ്ടാക്കിയ ധാരണ. ഈ കൂട്ടുകെ ട്ട് അപകടകരമാണ്. മുസ്ലിം തീവ്രവാദികളേയും ഹിന്ദുത്വ വര്‍ഗീയ ശക്തികളേയും ഏകോപിപ്പിക്കാനുള്ള തുടക്കമാണ് ഈ ചര്‍ച്ച കോ ടിയേരി പറഞ്ഞു. വിശാല ഇടതുപക്ഷ വിരുദ്ധ കൂട്ടുകെട്ട് സൃഷ്ടി ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിഷയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യ പ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന ചിത്രം ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍