എന്നാല്‍ ഒരുങ്ങിക്കോ വെള്ളാപ്പള്ളി കാശിക്കുപോകാന്‍..! മറുപടിയുമായി എ.എ. ഷുക്കൂര്‍

ആലപ്പുഴ: ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ഥി എ.എം. ആരീഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍. വെള്ളാപ്പള്ളി തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ ഒരുങ്ങിക്കോളുവെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി സംസാരി ക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ ഗ്രസിനെ അടച്ചാക്ഷേപിച്ചതിന്റെ മുന്‍ അനുഭവം വെള്ളാപ്പള്ളി മറക്കേണ്ടെന്നും ഷുക്കൂര്‍ ഓര്‍മപ്പെടുത്തി. പരാജയ ഭീതിയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാത്തതെന്നും വെള്ളാപ്പള്ളി നേരത്തേ പരിഹസിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍