യു.എ.ഇയില്‍ അവധി ദിനങ്ങള്‍ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യമാക്കി

യുഎഇ : സര്‍ക്കാര്‍സ്വകാര്യ മേഖല അവധി ഏകീകരണത്തിന് യു.എ.ഇ മന്ത്രിസഭയുടെ അനുമതി. 2019-2020 മുതല്‍ സര്‍ക്കാര്‍ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഗള്‍ഫ്‌മേ ഖലയില്‍ തന്നെ മികച്ച ചുവടുവെ പ്പായാണ്ഈ നീക്കം വിലയിരുത്ത പ്പെടുന്നത്.സ്വകാര്യ പൊതു മേഖ ലകളില്‍ സന്തുലിതത്വം നേടുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2019-2020 വര്‍ഷത്തെ പൊതു അവധികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരു പെരുന്നാളുകള്‍ക്കും രണ്ടു മേഖലകളിലും നാലു ദിവസത്തെ അവധി ലഭിക്കും. ജനുവരി ഒന്നിനു പുറമെ ഇസ്!ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ മുഹറം ഒന്നിനും അവധിയായിരിക്കും. സ്മരണദിനമായ ഡിസംബര്‍ ഒന്ന്, ദേശീയദിനാചരണ ഭാഗമായി ഡിസംബര്‍ രണ്ട്, മൂന്ന് തുടങ്ങിയവയും ഈ വര്‍ഷത്തെ പൊതു അവധികളില്‍ ഉള്‍പ്പെടും. സ്മരണദിന അവധി ഡിസംബര്‍ ഒന്നിനും ദേശീയദിന അവധികള്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും ആയതിനാല്‍ അവ ഒന്നിച്ച് ലഭിക്കും. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് പൊതു മേഖലയിലുള്ളവര്‍ക്ക് അഞ്ച് ദിവസം ലഭിക്കും. അതേസമയം, ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷ അവധിയായി പ്രഖ്യാപിച്ച ആഗസ്റ്റ് 23 വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയാണ് ഈ വര്‍ഷം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍