സ്വകാര്യ മേഖലയില്‍ കൃത്യമായി ശമ്പളം നല്‍കുന്നതിനുള്ള പദ്ധതിയുമായി സൗദി

സൗദി : സൗദി സ്വകാര്യമേഖ ലയില്‍ ശമ്പളം കൃത്യമായി നല്‍കുന്ന സ്ഥാപങ്ങളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. മുഴുവന്‍ ജോലിക്കാര്‍ക്കും ശമ്പളം നല്‍കുന്നതില്‍ കൃത്യത പാലിക്കുന്ന സാക്ഷ്യപത്രം ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതാണ് പുതിയ സംവിധാനം. തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. നേരത്തെ നടപ്പാക്കിയ വേതന സുരക്ഷ നിയമം സ്ഥാപനങ്ങള്‍ കണ്ടെത്തലും പുതിയ സംവിധാനത്തിന്റെ ലക്ഷ്യമാണ്. ശമ്പളം കൃത്യമായി നല്‍കുന്ന സ്ഥാപനങ്ങളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.ഓണ്‍ലൈന്‍ വഴി പ്രിന്റ് എടുക്കുന്ന സാക്ഷ്യപത്രത്തിന് രണ്ട് മാസത്തെ കാലാവധിയാണുണ്ടാവുക. സാക്ഷ്യപത്രം ഓണ്‍ലൈന്‍ വഴി ലഭിക്കാന്‍ രണ്ട് നിബന്ധനകളാണുള്ളത്. കഴിഞ്ഞ മൂന്ന് മാസം മുഴുവന്‍ ജോലിക്കാര്‍ക്കും ശമ്പളം കൃത്യമായി കൊടുത്തിരിക്കുക, വേതന സുരക്ഷ നിയമത്തെക്കുറിച്ച് പരാതി ഉണ്ടാവാതിരിക്കുക എന്നിവയാണ് നിബന്ധനകള്‍. പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍