സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു

2008ലെ മുംബൈ ഭീകരാക്രമ ണത്തില്‍ വീരമൃത്യു വരിച്ച എന്‍.എസ്.ജി കമാന്റര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. സോണി പിക്‌ചേഴ്‌സും തെലുഗ് നടന്‍ മഹേഷ് ബാബുവിന്റെ നിര്‍മ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍ മെന്റ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മേജര്‍' എന്ന പേരിട്ടിരിക്കു ന്ന ചിത്രത്തില്‍ അദിതി സേഷ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടു ന്നു. 'ഗൂഡാചാരി' ഫെയിം സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്യു ന്ന ചിത്രം സോണി പിക്‌ചേഴ്‌സിന്റെ തെലുങ്കിലെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ്. എന്‍.എസ്.ജി കമാന്‍ഡോ സംഘത്തിന്റെ തല വനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരരെ നേരിടുന്നതിനിടെയാണ് വീരമൃത്യു വരിച്ചത്. 14 ബന്ദിക ളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ മരണ ത്തി ന് കീഴടങ്ങിയത്. 2009 ജനുവരി 26ന് രാജ്യം അശോകചക്ര ബഹു മ തി നല്‍കി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു. തെലുങ്കിലും ഹിന്ദിയിലും ഇറങ്ങുന്ന ചിത്രം 2020 ലാണ് പുറത്തിറങ്ങുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍