വിമര്‍ശിച്ചത് മോദിയേയും ആര്‍എസ്എസിനെയും: കോടിയേരി

 കളമശേരി: താന്‍ രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആര്‍എസ്എസിനെയും വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ പ്രസംഗമാകുമോ. ബിജെപിയുടെ നയങ്ങള്‍ക്ക് എതിരെയാണ് താന്‍ പ്രസംഗിച്ചത്. തനിക്കെതിരെ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. നെടുങ്കണ്ടത്ത് പ്രസംഗിച്ചതു സംപ്രേഷണം ചെയ്യട്ടെയെന്നും കോടിയേരി പറഞ്ഞു. കളമശേരിയില്‍ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതിര്‍ത്തി കടന്നുള്ള ആക്രമണം രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ആര്‍എസ്എസ്ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് കോടിയേരി നേരത്തെ ആരോപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍