അഞ്ജു കുര്യന്‍ ദിലീപിന്റെ നായിക

ജാക്ക് ഡാനിയേലില്‍ ദിലീപിന് നായികയായി അഞ്ജു കുര്യന്‍. എസ്.എല്‍.പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേലില്‍ തമിഴ് നടന്‍ അര്‍ജുനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജയസൂര്യയുടെ ആദ്യചിത്രമായ ദ സ്പീഡ് ട്രാക്കിലും ദിലീപായിരുന്നു നായകന്‍. തമ്മീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമ്മീന്‍സാണ് ജാക്ക് ഡാനിയേല്‍ നിര്‍മിക്കുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍. ഏപ്രില്‍ 10ന് ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം ആരംഭിക്കും. ഗോവയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍