ഭീകരവാദികളെ അവരുടെ സാമ്രാജ്യത്തില്‍ കയറി നശിപ്പിക്കും, അതാണ് നമ്മുടെ രീതി: നരേന്ദ്രമോദി

 അഹമ്മദാബാദ്: ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികള്‍ എവിടെ ഒളിച്ചാലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ പൊതുയോ ഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെ ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യമായ മറുപടി കൊടുക്കുക എന്നതാണ് തന്റെ രീതി. ഇനി ഭീകരന്‍മാരെ ഭൂമിക്കടിയില്‍ ഒളിച്ചാലും അവിടെ നിന്ന് അവരെ വലിച്ച് പുറത്തിട്ട് എല്ലാം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. ശത്രുക്കളെ അവരുടെ സാമ്രാജ്യത്തില്‍ കയറി നശിപ്പിക്കുക എന്ന താണ് ഞങ്ങളുടെ നയം. അതിനായി കൂടുതല്‍ സമയം ചെല വാക്കാ ന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാ ക്കി. തെര ഞ്ഞെടുപ്പ് അടുത്തതോടെയാണ് പാക് മണ്ണില്‍ പ്രത്യാക്രമണം നടത്തി യതെ ന്നുള്ള വാദത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആദ്യത്തെ മിന്നലാക്രമണം നടത്തിയപ്പോള്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ടായിരുന്നോ എന്ന് മോദി ചോദിച്ചു. കഴിഞ്ഞ നാല്പത് വര്‍ഷമായി ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഫലം നാം അനുഭവിക്കുകയാണ്. അധികാരം എനിക്കൊരു വിഷയമേയല്ല. രാജ്യത്തിന്റെ സുരക്ഷയില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും നരേന്ദ്രമോദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍