നീരവ് മോദിയുടെ അറസ്റ്റില്‍ കേന്ദ്രത്തിനു ക്രെഡിറ്റില്ലെന്ന് മമത

കൊല്‍ക്കത്ത: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ പിടികൂടിയതിന്റെ അംഗീകാരം ലണ്ടന്‍ ടെലിഗ്രാഫിന്റെ മാധ്യമപ്രവര്‍ത്തകനുള്ളതാണ്. അദ്ദേഹമാണ് മോദിയെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത് അവര്‍ പറഞ്ഞു. ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പുറത്തിറക്കുമെന്നും അവര്‍ പരിഹസിച്ചു. നിങ്ങള്‍ നീരവ് മോദിക്കുവേണ്ടിയുള്ള സ്‌ട്രേക്ക് കണ്ടിരുന്നല്ലോ. ഇതേപോലെ രണ്ടോമൂന്നു സ്‌ട്രൈക്കുകള്‍ ഉണ്ടാകും. സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്. കേന്ദ്രം ബോധപൂര്‍വം ഇത്തരംകാര്യങ്ങള്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിനു വിശ്വാസ്യത ഇല്ല. കേന്ദ്രസര്‍ക്കാര്‍ കാലാഹരണപ്പെട്ടതായി താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. കാലാഹരണപ്പെട്ടവരുടെ മരുന്ന് ആവശ്യമില്ല. നമ്മള്‍ കാലാഹരണപ്പെട്ട മരുന്നുകള്‍ ഒരിക്കലും വാങ്ങരുതെന്നും മമത പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍