ജയില്‍ പരിഷ്‌കരണം സാമൂഹിക പരിവര്‍ത്തനത്തിന്റെ ഭാഗം: മന്ത്രി എം.എം. മണി

പത്തനംതിട്ട: ജയില്‍ സംവിധാന ങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ സാമൂഹിക പരിവര്‍ത്തനമാ ണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടു ന്നതെന്ന് മന്ത്രി എം.എം. മണി. പത്തനംതിട്ട ജില്ലാ ജയിലിന്റെ നവീകരണ പ്രവര്‍ത്തന ങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും മികച്ച ജയില്‍ സംവിധാനമുള്ളത് കേരളത്തിലാണ്. ജയില്‍ മര്‍ദിച്ച് ഒതുക്കാനുള്ള വേദിയല്ല, മറിച്ച് കുറ്റം ചെയ്തവരെ മാനസിക പരിവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജയില്‍ ഐജി എച്ച്. ഗോപകുമാര്‍, ദക്ഷിണമേഖല ജയില്‍ ഡിഐജി എസ് സന്തോഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ജയന്‍, എന്‍. സജികുമാര്‍, കെജെഇഒഎ പ്രസിഡന്റ് എസ്. രവീന്ദ്രന്‍, കെജെഎസ്ഒഎ പ്രസിഡന്റ് കെ.ആര്‍. രാമഭദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിലവിലുള്ള ജില്ലാ ജയിലിന്റെ ചുറ്റുമതില്‍ നിലനിര്‍ത്തി അതിനുള്ളില്‍ 82 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി 350400 അന്തേവാസികളെ പാര്‍പ്പിക്കാനാകുന്ന കെട്ടിടമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടമായി 5.5 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ഈ തുക പൊതുമരാമത്ത് വിഭാഗത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം 12 മാസം കൊണ്ടു പൂര്‍ത്തിയാക്കാനും മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജില്ലയിലെ ഏക ജയിലായ പത്തനംതിട്ടയില്‍13 കോടതികളില്‍ നിന്നും റിമാന്‍ഡ് ചെയ്യപ്പെടുന്ന അന്തേവാസികളെയാണ് പാര്‍പ്പിക്കുക. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി 2018 ഓഗസ്റ്റ് മാസം മുതല്‍ ജില്ലാ ജയിലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയതിനു ശേഷം റിമാന്‍ഡ് ചെയ്യപ്പെടുന്ന പ്രതികളെ മാവേലിക്കര, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ ജയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മറ്റു ജില്ലകളിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന തടവുകാരെ ഇവിടേക്കു മടക്കി കൊണ്ടുവരാന്‍ കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍