ഇന്നസെന്റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

 ചേര്‍ത്തല: ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ആവേശത്തിലാണെന്നും ഇന്നസെന്റ് പറഞ്ഞു. ആദ്യം മത്സരരംഗത്തെത്തിയപ്പോള്‍ താന്‍ ആരും അല്ലായിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ പലതും പറയാനുണ്ട്. ചാലക്കുടിയില്‍ 1700 കോടി രൂപയുടെ വികസനങ്ങള്‍ കൊണ്ടുവരാന്‍ തനിക്കു സാധിച്ചുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍