ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ബഹിരാകാശ സ്റ്റേഷനില്‍

ഹൂസ്റ്റണ്‍: ബഹിരാകാശയാത്ര യില്‍ പുതിയ ചരിത്രം രചിച്ച് സ്‌പേസ് എക്‌സിന്റെ ചെറു യാനം(കാപ്‌സ്യൂള്‍) അന്തര്‍ദേ ശീയ ബഹിരാകാശ സ്റ്റേഷനി ലെത്തി. ഇനി ബഹിരാകാശ യാത്രയ്ക്ക് റഷ്യയെ ആശ്രയി ക്കുന്നത് അമേരിക്കയ്ക്ക് അവ സാ നിപ്പിക്കാം. ജൂലൈയില്‍ മനുഷ്യരെ വച്ചുള്ള പരീക്ഷണം കൂടി വിജയിച്ചാല്‍ മതി. ഡ്രാഗണ്‍ എന്നു പേരുള്ള കാപ്‌സ്യൂള്‍ കഴിഞ്ഞദിവസമാണു വിക്ഷേപിച്ചത്. റിപ്ലി എന്നു പേരുള്ള മനുഷ്യസമാന പാവയും ഇതിലുണ്ടായിരുന്നു. കാപ്‌സ്യൂള്‍ ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. ബഹിരാകാശ സ്റ്റേഷനിലെ യന്ത്രക്കൈയുടെ സഹായമില്ലാതെ, കാപ്‌സ്യൂള്‍ തനിയേയാണു സന്ധിച്ചതെന്ന പ്രത്യേകതയും ഇതിനുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് സ്വന്തമായി ബഹിരാകാശ ഷട്ടില്‍ യാനങ്ങള്‍ ഉണ്ടായിരുന്നതാണ്. 30 വര്‍ഷം തുടര്‍ന്ന ഇവയുടെ സേവനം 2011 ജൂലൈയില്‍ അവസാനിപ്പിച്ചു. തുടര്‍ന്നിങ്ങോട്ട് റഷ്യയുടെ സോയൂസ് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരു യാത്രികനെ ബഹിരാകാശത്തെത്തിക്കാന്‍ അമേരിക്ക റഷ്യക്ക് 8.2 കോടി ഡോളര്‍ നല്കണം. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ രണ്ടു യാത്രികരെ ജൂലൈയില്‍ ബഹിരാകാശ സ്റ്റേഷനിലെത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്. സമയം ചിലപ്പോള്‍ മാറ്റിയേക്കാം. ഈ പരീക്ഷണം വിജയിച്ചാല്‍ നാസയ്ക്കു പിന്നെ റഷ്യയെ ആശ്രയിക്കേണ്ടതില്ല. ഡ്രാഗണ്‍ കാപ്‌സ്യൂളിന്റെ വിക്ഷേപണം വിജയിച്ചതില്‍ സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌ക് അതിയായ സന്തോഷം പ്രകടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍