വിദ്യാഭ്യാസ വായ്പാ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം

കൊല്ലം: ബാങ്കുകളുടെ ഭീഷണി മൂലം വിദ്യാഭ്യാസ വായ്പ എടുത്ത പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ഫസി നിയമപ്രകാരം വായ്പാ ഉപഭോക്താക്കള്‍ക്ക് നോട്ടീസ് അയക്കുന്ന അത്തരം ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്ന് കേരള എഡ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍സംസ്ഥാന പ്രസിഡന്റ് എന്‍.എസ്. വിജയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പാ ഉപഭോക്തക്കളുടെ യോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. കര്‍ഷകരെ ഭീഷ്ണിപ്പെടുത്തുകയോ, നോട്ടീസ് അയ്ക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്കെതിരെ നടപടി സ്വീക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് മൊറോട്ടറിയം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയില്‍ ഉദ്യോഗാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്ന സിവില്‍ നിയമം പിന്‍വലിച്ച് കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചിട്ടുളള എല്ലാ ആനുകൂല്യങ്ങളും വിദ്യാഭ്യാസ വായ്പ എടുത്തിട്ടുളളവര്‍ക്കും ബാധകമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
വിദ്യാഭ്യാസ വായ്പ മുടക്കം വന്നവര്‍ മുഴുവന്‍ തുകയും തിരിച്ച് അടച്ചതിന് ശേഷവും ബാങ്കുകള്‍ സിവില്‍ എന്ന കരിനിയമം ഉപയോഗിച്ച് കെണിയില്‍പ്പെടുത്തിയിരിക്കുകയാണ്. വായ്പ എടുത്തവരെ ഭീഷ്ണിപ്പെടുത്തുകയും മാനസികസമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയുമാണെന്നും സമ്മേളനം ചൂണ്ടിതാട്ടി. 
ജില്ലാ സെക്രട്ടറി ഡി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തേവളളി കെ.എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പളളി വി. മധു, കെ.എസ്. കമ്മറുദ്ദീന്‍ മുസ്ലിയാര്‍, നെയ്ത്തില്‍ വിന്‍സന്റ്, കുരീപ്പുഴ ഷാനവാസ്, ഒറ്റയ്ക്കല്‍ രേഖാ രാജന്‍, ഭാഗ്യലക്ഷ്മി കോയിവിള, ജിതിന്‍ സലീം, സതീഷ് ഖാന്‍ കൊട്ടാരക്കര , ചേപ്ര സൂസമ്മ തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാഹന രജിസ്‌ട്രേഷന്‍ 
പരിവാഹന്‍സോഫ്റ്റ്
വെയറിലേക്ക് മാറുന്നു
ഇടുക്കി: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ 18 മുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതി പ്രകാരം പരിവാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറുന്നു. നിലവില്‍ പുതിയ വാഹനങ്ങള്‍ വാങ്ങി രജിസ്റ്റര്‍ ചെയ്യാതെ സൂക്ഷിച്ചിട്ടുള്ളവര്‍ 18നുള്ളില്‍ ഇത്തരം വാഹനങ്ങള്‍ ആര്‍ടി ഓഫീസുകളില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്ത് വാങ്ങണം. 18നു ശേഷം താത്കാലിക രജിസ്‌ട്രേഷന്‍ തീരുന്ന വാഹനങ്ങളും ഇപ്രകാരം 18നു മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വാഹന്‍4 സോഫ്റ്റ് വെയര്‍ നടപ്പിലാക്കിയശേഷം ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക തടസം നേരിടാവുന്നതാണെന്നു ഇടുക്കി റിജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍. രാജീവ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍