പ്രചാരണത്തിന് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പാടില്ലെന്നു കോടതി

കൊച്ചി: സംസ്ഥാനത്തു ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തി നു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്ക രുതെന്നു ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍കൊണ്ടുള്ള ബോര്‍ ഡുകള്‍ മാത്രമേ ഉപയോഗി ക്കാവൂ എന്നും അജൈവ ഉത്പന്നങ്ങള്‍ ഉപയോഗി ക്കരുതെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന പിവിസി (പോളിവിനൈല്‍ ക്ലോറൈഡ്) ഫ്‌ളെക്‌സുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശി ബി.എസ്. ശ്യാംകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി യാ ണു ഹൈക്കോടതി പരിഗണിച്ചത്. കേന്ദ്ര വനം പരിസ്ഥി തി മന്ത്രാലയത്തിന്റെ ശിപാര്‍ശയനുസരിച്ച് ഫ്‌ളെക്‌സ് ഉള്‍പ്പെടെ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം നിലവിലുണ്ട്. ഫെബ്രുവരി 26നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കിയിട്ടുണ്ട്. ഇതു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണോയെന്നു കോടതി ആരാഞ്ഞിരുന്നു. അതേയെന്നു ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞത്.പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗവും വില്പനയും നിര്‍മാണവും നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നു ഹര്‍ജിക്കാരന്‍ പറയുന്നു. പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമായ ഉത്പന്നമാണ് പിവിസി ഫ്‌ളെക്‌സുകള്‍. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ തീയിട്ടാല്‍ കാന്‍സര്‍ രോഗ ബാധയ്ക്കുവരെ കാരണമാകുന്ന വാതകങ്ങള്‍ പുറന്തള്ളും. കുഴിച്ചിട്ടാല്‍ വിഷം ജലസ്രോതസുകളിലേക്ക് അരിച്ചിറങ്ങും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നു വ്യക്തമാക്കിയാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കണമെന്നതടക്കമുള്ള ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ ഹര്‍ജി അവയ്‌ക്കൊപ്പം പരിഗണിക്കാനായി മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍