ടോം വടക്കന്‍ സ്ഥാനാര്‍ഥിയാകുമോ എന്നറിയില്ലെന്ന് ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് തങ്ങള്‍ക്കൊപ്പം ചേര്‍ന്ന ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ഇത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് വടക്കന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയില്‍ തകര്‍ക്കങ്ങളൊന്നുമില്ലെന്ന് പറഞ്ഞ പിള്ള താന്‍ മത്സരിക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍