പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇടുക്കി സീറ്റ് പി.ജെ. ജോസഫിന് നല്‍കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കിയും വടകരയും കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. ഇത് മറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിനു പിന്നാലെ ജോസഫ് ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജോസഫിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. എഐസിസി മുന്‍ വക്താവ് ടോം വടക്കന് മനംമാറ്റമുണ്ടായത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍