വിവാഹങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ പാസ് ഏര്‍പ്പെടുത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ പാസ് ഏര്‍പ്പെടുത്താന്‍ ഭരണസമിതി തീരുമാനിച്ചു. വിവാഹ പാര്‍ട്ടി 500 രൂപ അടച്ച് പാസ് എടുത്താലാണ് ഫോട്ടോ എടുക്കാന്‍ അനുവദിക്കുക. 500 രൂപക്ക് രണ്ട ് ഫോട്ടോഗ്രാഫര്‍മാരേയും രണ്ടു വീഡിയോ ഗ്രാഫര്‍മാരേയും അനുവദിക്കും. ദേവസ്വത്തിന്റെ പ്രത്യക പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി കല്യാണ മണ്ഡപത്തില്‍ ഫോട്ടോയെടുക്കാനാകു.വിവാഹം ശീട്ടാക്കുന്ന സമയത്താണ് പാസ് നല്‍കുക. തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.ഗുരുവായൂരില്‍ മുഹൂര്‍ത്തം ഉള്ള ദിവസങ്ങളില്‍ വധൂവരന്മാര്‍ക്കുള്‍പ്പെടെ വിവാഹ മണ്ഡപത്തിലേക്കെത്തുന്നതിന് വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. തിരക്കുളള ദിവസങ്ങളില്‍ 200ലേറെ വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്.വിവാഹത്തിനെത്തുന്ന ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും കൂടിയാകമ്പോള്‍ തിരക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണുണ്ടായിരുന്നത്. വിവാഹത്തിന് ഫോട്ടോഗ്രാഫി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനും നിവേദനം നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍