ആണവചര്‍ച്ചയില്‍നിന്നു കിം പിന്മാറിയേക്കും

 പ്യോംഗ്യാംഗ്: അമേരിക്കയു മായുള്ള ആണവനിരായുധീ കരണ ചര്‍ച്ചകളില്‍നിന്നു കിം ജോംഗ് ഉന്‍ പിന്മാറിയേക്കുമെന്ന് ഉത്തരകൊറിയന്‍ ഉപവിദേശ കാര്യമന്ത്രി ചോയ് സണ്‍ ഹുയി. റഷ്യയിലെ റ്റാസ് ന്യൂസ് ഏജന്‍ സി  റിപ്പോര്‍ട്ട് ചെയ്തതാണിത്. ഹാനോയിയില്‍ കിമ്മുമായി നടത്തിയ രണ്ടാം ഉച്ചകോടിയില്‍ ട്രംപ് സുവര്‍ണാ വസരം പാഴാക്കുകയായിരുന്നു. കിം തന്റെ നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും ചോയ് വ്യക്തമാക്കി. ആണവനിരായുധീരണം നടപ്പാക്കണമെങ്കില്‍ ഉപരോധങ്ങള്‍ മുഴുവന്‍ പിന്‍വലിക്കണമെന്നു കിം വാശിപിടിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഉച്ചകോടിയില്‍നിന്ന് ഇറങ്ങിപ്പോയ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചു പ്രധാന ഉപരോധങ്ങള്‍ നീക്കണമെന്നു മാത്രമാണ് കിം ആവശ്യപ്പെട്ടതെന്ന് ചോയ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍