മത്സ്യബന്ധന മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടി സൗദി നീട്ടി

സൗദി : സൗദിയില്‍ മല്‍സ്യ ബന്ധന മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണ നടപടി നീട്ടിവെച്ചു. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സ്വദേശികളെ ലഭ്യമാകാ ത്ത തിനെ തുടര്‍ന്നാണ് നടപടി. ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷം പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്ന് മുതലാണ് മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്. പരിസ്ഥതി, ജല, കൃഷി മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിരുന്നത്. മല്‍സ്യ ബന്ധനത്തിന് പുറപ്പെടുന്ന ഓരോ ബോട്ടിലും ഒരു സ്വദേശി നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. സ്വദേശികളെ നിയമിക്കാത്ത ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാനുള്ള ലൈസന്‍സ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ആവശ്യമായ സ്വദേശികളെ കണ്ടെത്തുന്നതിന് സാവകാശം ആവശ്യപ്പെട്ട് ബോട്ടുടമകള്‍ മന്ത്രാലയത്തിനെ സമീപിച്ചു. തുടര്‍ന്ന് ബോട്ടുടമകള്‍ക്ക് ആറ് മാസ കാലാവധി തുടക്കത്തില്‍ അനുവദിക്കുകയായിരുന്നു. മന്ത്രാലയ ത്തിന്റെ  പുതിയ ഉത്തരവില്‍ കാലാവധി നിജപ്പെടുത്തിയിട്ടില്ല. പകരം മന്ത്രാലയവും മല്‍സ്യ ബന്ധന മേഖലയിലെ പരമ്പരാഗത തൊഴിലാളികളും ചേര്‍ന്ന് പഠനം നടത്തുന്നതിനും പ്രതിബന്ധങ്ങള്‍ വിശകലനം ചെയ്യാനുമാണ് തീരുമാനം. രാജ്യത്തെ മല്‍സ്യ ബന്ധന മേഖലയില്‍ ഭൂരിഭാഗവും ഇന്ത്യ, ശ്രിലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍