കശ്മീരില്‍ ഒരു ഭീകരനെക്കൂടി വധിച്ചു, സുരക്ഷാ സേന തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പ്രദേശത്തെ മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷാ സേന ഭീകരര്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തിരുന്നു. കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍